IndiaLatest

കര്‍ഷക പ്രക്ഷോഭം 16-ാം ദിവസത്തിലേക്ക്; കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക പ്രക്ഷോഭം 16-ാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിന് കരുത്തേകാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാളെ മുതല്‍ അനിശ്ചിതകാല ട്രയിന്‍ തടയലും ഹൈവേ ഉപരോധവുമടക്കം സമരത്തിന്റെ രൂപം തന്നെ മാറ്റാനാണ് കര്‍ഷകരുടെ തീരുമാനം.നാളെ ജയ്പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും.

കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയ 15 പ്രശ്‌നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേയ്ക്കുള്ള പ്രധാന ഹൈവേകളെല്ലാം നാളെ ഉപരോധിക്കും. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് നീക്കം

Related Articles

Back to top button