KannurKeralaLatest

ഭൂമിയില്‍ താഴ്ന്ന ഉമൈബ പൊങ്ങിയത് അടുത്തവീട്ടിലെ കിണറ്റില്‍

“Manju”

 

ഇരിക്കൂര്‍: കണ്ണൂര്‍ ഇരിക്കൂറിന് അടുത്ത് ആയിപ്പുഴയില്‍ വീടിന് പിന്‍ഭാഗത്തായി നിന്ന് അലക്കി കൊണ്ടിരുന്ന വീട്ടമ്മ അപ്രത്യക്ഷയായി. വീട്ടമ്മ നിന്ന ഭാഗത്ത ഭൂമി താഴ്ന്ന് പോവുകയായിരുന്നു. പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടു കിണറ്റിലാണ് വീട്ടമ്മ പ്രത്യക്ഷപ്പെട്ടത്. 25 കോല്‍ ആഴമുള്ള കിണര്‍ ആയിരുന്നെങ്കിലും വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍ പെട്ടത്. 42 വയസായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. വീടിന്റെ അടുക്കളയുടെ സമീപത്ത് വെച്ച്‌ ഉമൈബ വസ്ത്രങ്ങള്‍ അലക്കി കൊണ്ട് ഇരിക്കവെ പെട്ടെന്ന് കാലു തെറ്റി അടുത്ത ചെറിയ കുഴിയില്‍ വീഴുകയും അപ്രത്യക്ഷമാവുകയും ആയിരുന്നു. ഉടന്‍ തന്നെ വീടിന് പത്ത് മീറ്റര്‍ അകലയെുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയും ചെയ്തു. ഒരു വലിയ തുരങ്കത്തിലൂടെയാണ് ഉമൈബ കിണറിലേക്ക് എത്തിയത്.
ഇരുമ്ബ് ഗ്രില്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു കിണര്‍. കിണറിന്റെ ഉള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രി ഓടി എത്തി നോക്കിയപ്പോള്‍ കാണുന്നത് ഉമൈബയെ ആയിരുന്നു. തുടര്‍ന്ന് ആ സ്ത്രീ ശബ്ദമുണ്ടാക്കി മറ്റുള്ളവരെ വിളിച്ചു കൂട്ടി. നാട്ടുകാര്‍ ചേര്‍ന്ന് മട്ടന്നൂര്‍ പോലീസിനെയും അഗ്നിരക്ഷ സേനയെയും വിവരം അറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഉമൈബയെ കിണറിന് പുറത്ത് എത്തിച്ചു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉമൈബ അലക്കി കൊണ്ടിരുന്ന ഭാഗത്ത് വലിയ കുഴി രൂപ പെട്ടിട്ടുണ്ട്. കുഴിയില്‍ വീണതും ഭൂമിക്ക് അടിയിലെ തുരങ്കത്തിലൂടെ പത്ത് മീറ്റര്‍ അകലെയുള്ള കിണറിലേക്ക് ഉമൈബ പതിക്കുകയായിരുന്നു. കാര്യമായ പരുക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. സംഭവ സ്ഥലം നിരീക്ഷണത്തിലാണ്.

Related Articles

Back to top button