IndiaLatest

ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി: സർക്കാരിന് നന്ദി അറിയിച്ച് ഡീന്‍ കുര്യാക്കോസ് എംപി

“Manju”

ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി: സർക്കാരിന് നന്ദി അറിയിച്ച് ഡീന്‍ കുര്യാക്കോസ് എംപി
തൊടുപുഴ: ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ചതിന് സർക്കാരിന് നന്ദി അറിയിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. കാബിനറ്റ് യോഗത്തിൽ വച്ചാണ് കേന്ദ്ര ഗവൺമെൻ്റ് നയമനുസരിച്ച് പദ്ധതി തുകയുടെ പകുതി പണം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തീരുമാനിച്ചത്. ‘വികസനം ഒരു തുടർപ്രക്രിയയാണ്. 2015 ഒക്ടോബറിൽ ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത നയപരമായ തീരുമാനമായ ശബരിറെയിൽവേ പദ്ധതിയുടെ പകുതി പദ്ധതി വിഹിതം കേരളം വഹിക്കുമെന്ന തീരുമാനം ഈ സർക്കാർ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
അങ്ങനെ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോൾ പദ്ധതിയുടെ പകുതിയിലധികം പൂർത്തീകരിക്കാമായിരുന്നു. അനാവശ്യമായ ആ തീരുമാനം മൂലം 4.5 വർഷമാണ് നമ്മുക്ക് നഷ്ടമായത്. ഇക്കാലമത്രയും ഇച്ഛാശക്തിയോടെ പദ്ധതി നടപ്പിൽ വരുത്തുവാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നിന്ന ശബരി ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കും, അങ്കമാലി മുതൽ ഉള്ള പദ്ധതി പ്രദേശത്ത് സമര രംഗത്ത് സജീവമായ നാട്ടുകാർക്കും പ്രത്യേകം അഭിവാദ്യമറിയിക്കുന്നതായും എംപി പറഞ്ഞു.

Related Articles

Back to top button