KeralaKottayamLatest

പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വീട്ടമ്മ മരിച്ചു

“Manju”

സിന്ധുമോൾ. ആർ

കോട്ടയം: പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വീട്ടമ്മ മരിച്ചു. പൊളളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യുവാണ് മരിച്ചത്. 60 വയസായിരുന്നു. സി എം എസ് കോളേജ് റിട്ട വൈസ് പ്രിന്‍സിപ്പല്‍ ഡോ വൈ മാത്യുവിന്റെ ഭാര്യയാണ് ജെസി.

കഴിഞ്ഞ ഏഴാം തീയതി രാത്രി പതിനൊന്ന് മണിയോടെയാണ് ജെസിക്ക് പൊളളലേറ്റത്. പാചകവാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയില്‍ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ വസതിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം കോട്ടയം സി എസ് ഐ കത്തീഡ്രല്‍ ഹാളില്‍ കൊണ്ടുവരും. വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്‌കാരം.

Related Articles

Back to top button