IndiaKeralaLatest

കര്‍ഷക സമരം ലോക്ക്ഡൗണില്‍ നിന്നും കരകയറുന്ന സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു.

“Manju”

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരം ഇന്ത്യയെ കാര്യമായി ബാധിച്ചു തുടങ്ങുന്നു. രാജ്യത്തെ ചരക്കു നീക്കത്തെ സമരം കാര്യമായി ബാധിച്ചതോടെ സാമ്ബത്തീക മേഖലയ്ക്ക് സമരം കനത്ത തിരിച്ചടിയായി മാറുകയാണ്. രാജ്യത്തെ ചരക്കുനീക്കം സുഗമമല്ലാത്ത സാഹചര്യത്തില്‍ സമ്ബദ് വ്യവസ്ഥയില്‍ സമരം അനുദിനം ഉണ്ടാക്കുന്നത് 3000 മുതല്‍ 3500 കോടിയാണെന്നാണ് കണക്കുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വീഴ്ചയില്‍ നിന്നും സമ്ബദ്‌രംഗം പതിയെ കരകയാറാന്‍ തുടങ്ങുമ്ബോള്‍ കര്‍ഷകരുടെ സമരം സാമ്ബത്തീക വളര്‍ച്ചയുടെ ആടുന്ന കാലുകള്‍ക്ക് ആഘാതമാകുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി കര്‍കര്‍ തെരുവില്‍ സമരം സംഘടിപ്പിക്കുന്ന സാഹചര്യം ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സാമ്ബത്തീക മേഖലകളിലേക്കുള്ള ഗതാഗത സംവിധാനങ്ങളെയും ചരക്കു നീക്കത്തെയും താറുമാറാക്കിയിട്ടുണ്ട്. ഇത് സാധന സാമഗികളുടെ വിതരണ ശൃംഖലയെയാണ് പിടിമുറുക്കിയിരിക്കുന്നത്. മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുമ്ബോഴാണ് പുതിയ തടസ്സങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് അസോചെം പറയുന്നു. കാര്യങ്ങള്‍ ഈ വഴിക്കായത്തോടെ ദിവസേന കണക്കാക്കിയിട്ടുള്ള നഷ്ടം 3000 – 3500 കോടിയാണ്.
ഗതാഗത തടസ്സം നേരിടുന്ന സാഹചര്യത്തില്‍ വില്‍പ്പനയ്ക്കായി അയയ്ക്കുന്ന ചരക്കുകളില്‍ മൂന്നില്‍ രണ്ടിനും പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലും ഡല്‍ഹി എന്‍സിആറിലും എത്താന്‍ 50 ശതമാനം അധിക സമയം എടുക്കേണ്ടി വരുന്നുണ്ട്. ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും സംഭരണ കേന്ദ്രങ്ങളില്‍ നിന്നും ഗതാഗത വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ 50 ശതമാനം യാത്ര കൂടുതല്‍ വേണ്ടി വരുന്നു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവ ഒന്നിച്ചുള്ള സമ്ബദ് വ്യവസ്ഥ മാത്രം 18 ലക്ഷം കോടിയുടേതാണ്. കര്‍ഷക സമരത്തില്‍ ടോള്‍ പ്ലാസകള്‍, റെയില്‍വേ എന്നിവയുടെ സാമ്ബത്തീക പ്രവര്‍ത്തനങ്ങളേയും ബാധിച്ചു.
ടെക്‌സ്‌റ്റൈലുകള്‍, വാഹന ഉപകരണങ്ങള്‍, സൈക്കിള്‍, സ്‌പോര്‍ട്‌സ് ഗുഡ്‌സ്, തുടങ്ങിയവയ്‌ക്കൊന്നും വിപണിയിലേക്ക് എത്താനാകുന്നില്ല്. അതുകൊണ്ടു തന്നെ ക്രിസ്മസിന് മുമ്ബായി ഉണരേണ്ട വിപണിക്ക് ആവശ്യമായ ഓര്‍ഡറുകളും എത്തിക്കാനാകുന്നില്ല. ഇത് അന്താരാഷ്ട്ര ഇടപാടുകാര്‍ക്കും പ്രശ്‌നമായിട്ടുണ്ടെന്ന് അസോചെം കണ്ടെത്തുന്നു. കര്‍ഷകരുടെ സമരം ലോജിസ്റ്റിക്‌സ് ചെലവ് 8-10 ശതമാനമായി ഉയര്‍ന്നു. ഡല്‍ഹിയിലും ചുറ്റുപാടുമായുള്ള അനേകം കമ്ബനികള്‍ക്ക് തൊഴിലാളികളെ ലഭ്യമാകാത്ത അവസ്ഥയുണ്ട്. ഇത് അടുത്തുള്ള നഗരങ്ങളിലെ നിര്‍മ്മാണ ഉല്‍പ്പാദന പ്രക്രിയകളെയും ബാധിച്ചതായി ഇന്‍ഡസ്ട്രി ചേംബറും പറയുന്നു.
പ്രധാനമായും ചരക്കുനീക്കത്തിന് റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ പോലെയുള്ള ഉയര്‍ന്ന മേഖലയിലെ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളുടെ മറ്റൊരു സാമ്ബത്തീക ആശ്രയം വിനോദസഞ്ചാരമേഖലയാണ്. സീസണ്‍ തുടങ്ങിയിരിക്കെ വരുമാനം കിട്ടേണ്ട ഈ മേഖലയേയും സമരവും ലോക്കഡൗണുമെല്ലാം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കര്‍ഷക നേതാക്കള്‍ തിങ്കളാഴ്ച ഏകദിന നിരാഹാര സമരം നടത്തുമ്ബോള്‍ വിവിധ സംസ്ഥാനങ്ങളിലെ മറ്റുള്ള കര്‍ഷകര്‍ പ്രധാന പാതകള്‍ അടച്ച്‌ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Back to top button