സിന്ധുമോൾ. ആർ
കൊറോണ കാരണം ശരിക്കും പെട്ടത് വിവാഹവുമായി ബന്ധപ്പെട്ട മേഖലയാണ്. ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി നടത്തുകയാണ് ചെയ്യുന്നത്. ഓണ്‍ലൈനിലൂടെ വിവാഹ ചടങ്ങുകളുടെ ലൈവ് നടത്തിയും ചിലര്‍ ആഘോഷിക്കുന്നു. അത്തരത്തില്‍ വ്യത്യസ്തമായൊരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.വിവാഹ വേദി തമിഴ്നാട്ടിലാണെന്നാണ് സൂചന. വെബ്കാസ്റ്റിംഗിലൂടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അതിഥികളെ ക്ഷണിച്ചുകൊണ്ടുള്ള കത്താണ് വൈറലായിരിക്കുന്നത്.
വിവാഹ ദിവസം സദ്യ പാഴ്സല്‍ ആയി വീട്ടില്‍ എത്തിച്ചു കൊടുക്കുമെന്നും ക്ഷണക്കത്തില്‍ പറയുന്നു.വിവാഹ ക്ഷണക്കത്തില്‍ വെബ് കാസ്റ്റിംഗില്‍ കയറേണ്ട അഡ്രസും പാസ്വേഡ് സഹിതം കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനായി വിവാഹം കണ്ടുകഴിയുമ്ബോള്‍ വീടിന്റെ മുറ്റത്ത് സദ്യയും പാഴ്സലായി എത്തും.നാലു ബാസ്കറ്റില്‍ സദ്യ എത്തിയതിന്റെ ചിത്രവും ട്വിറ്ററിലുണ്ട്. സദ്യ വിളമ്പാനുള്ള ഇലയും ഒപ്പമുണ്ട്. സദ്യയില്‍ ഒരുക്കുന്ന വിഭവങ്ങളുടെ മെനുവും വിളമ്പാനുള്ള രീതി ഉള്‍പ്പെടുന്ന മാനുവലും ഇതിന്റെയുള്ളില്‍ ഉണ്ട്. ഒരോ വിഭവങ്ങളും ഏതുതട്ടിലാണെന്നും ഇലയില്‍ എവിടെയാണ് വിളമ്പേണ്ടതെന്നും ഇതില്‍ വിവരിച്ചിട്ടുണ്ട്.