LatestThiruvananthapuram

റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം

“Manju”

തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇ പോസ് മെഷീനിലെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെയാണ് പകരം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ഉച്ചവരെയും മറ്റ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷന്‍ വിതരണം നടക്കുക. സംസ്ഥാനത്തെ അരി വിതരണത്തിന് തടസമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 വരെയായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. മറ്റുജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.
ഇപ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായത് സെര്‍വര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് . സ്റ്റേറ്റ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കും. നിലവില്‍ റേഷന്‍ വിതരണം കൃത്യമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ ചലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button