InternationalLatest

വിമാനത്തില്‍ നിന്ന് താഴേക്ക് വീണിട്ടും പോറൽ പോലും ഏൽക്കാതെ ഐഫോൺ ; വീഴ്ചയുടെ ദൃശ്യങ്ങള്‍ ഫോണ്‍ ക്യാമറയില്‍

“Manju”

സിന്ധുമോൾ. ആർ

വിലകൂടിയ ഐഫോണ്‍ ചെറുതായൊന്ന് താഴേക്ക് വീഴുന്നത് പോലും നമുക്ക് സഹിക്കാനാകില്ല. അപ്പോള്‍ വിമാനത്തില്‍ നിന്ന് ഫോണ്‍ താഴ് താഴേക്ക് വീണാലോ? അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് ബ്രസീലിയന്‍ ഡോക്യുമെന്‍ററി സംവിധായകനായ ഏണസ്റ്റോ ഗലിയോട്ടോയ്ക്ക്. തന്റെ ഐഫോണ്‍ 6 എസില്‍ വിമാനത്തിലിരുന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ശക്തമായ കാറ്റിനെ തുടര്‍ന്ന് ഫോണ്‍ 2000 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.

എന്നാല്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയിരിക്കുന്നത് ഈ വീഴ്ചയിലും പതനത്തെ അതിജീവിച്ചു എന്നതാണ്. അതിലുപരിയായി, ക്യാമറ ഒരിക്കലും റെക്കോര്‍ഡിംഗ് നിര്‍ത്തിയില്ല. മുഴുവന്‍ വീഴ്ചയും വീഡിയോയിലുണ്ട്. വ്യക്തമല്ലെങ്കിലും ഒരു മങ്ങലോടെയാണ് വീഡിയോ. സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിയന്‍ മാധ്യമമായ ജി 1 ആണ്. ഗാലിയോ തന്റെ ഒരു പ്രൊജക്ടിന്റെ ഭാഗമായിട്ട് റിയോ ഡി ജനീറിയോയിലുള്ള ഒരു കടല്‍ത്തീരത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. ത്തിന്റെ വിന്‍ഡോയിലൂടെ എന്തെങ്കിലും പിടിച്ചെടുക്കാമെന്നു കരുതിയാണ് ഒരു കൈകൊണ്ട് തന്റെ ഐഫോണ്‍ 6 എസ് പിടിച്ച്‌ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയത്. ഇതുനിടെ ശക്തമായ കാറ്റിനെ തുടര്‍ന്ന് കൈയ്യില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച്‌ അടുത്ത ദിവസം ഫോണ്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുന്ന സമയത്തും ഫോണ്‍ ഓണ്‍ ആയിരുന്നു എന്നതും വളരെ നന്നായി പ്രവര്‍ത്തിക്കുന്നു എന്നതുമാണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്. 16 ശതമാനം ബാറ്ററി ഉണ്ടായിരുന്നു. ബീച്ചിന് സമീപത്തു നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പോറല്‍ വീണതൊഴിച്ചാല്‍ ഫോണിന് മറ്റ് കേടുപാടുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല.

ഐഫോണ്‍ വിമാനത്തില്‍ നിന്ന് വീണിട്ടും ഒന്നു സംഭവിക്കാതിരിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം സൗത്ത് ഐസ്‌ലാന്‍ഡില്‍ ഒരു ഏരിയല്‍ പര്യടനത്തിനിടെ ഫോട്ടോഗ്രാഫറുടെ ഐഫോണ്‍ 6 എസ് താഴേക്ക് വീണതായി റിപ്പോര്‍ട്ടുണ്ട്. 13 മാസത്തിനുശേഷം ഐസ്‌ലാന്റ് ഫോട്ടോഗ്രാഫര്‍ തന്റെ ഐഫോണ്‍ വീണ്ടെടുത്തു എന്നാണ് വിവരം

Related Articles

Back to top button