InternationalLatest

ബോക്സിങ്ങില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍

“Manju”

ടോക്കിയോ: ഒളിമ്പിക്സ് ബോക്സിങ്ങില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍. പുരുഷമാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ഉസ്ബെക്കിസ്ഥാന്റെ ബഖോദിര്‍ ജലോലൊവാണ് സതീഷിന്റെ എതിരാളി.
അതേസമയം, നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ജയത്തോടെ ഓസ്ട്രേലിയയ്ക്ക് പിന്നില്‍ ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. വരുണ്‍ കുമാര്‍, വിവേക് സാഗര്‍, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ നേടിയപ്പോള്‍ മായോകസെല്ല അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. പൂള്‍ എയില്‍ മൂന്ന് ജയവും ഒരു തോല്‍വിയും സഹിതം 9 പോയിന്റാണ് ഇന്ത്യക്കുള്ളത്.

Related Articles

Back to top button