IdukkiKeralaLatest

ശാന്തിഗിരി ആശ്രമം രാമക്കൽമേട് ബ്രാഞ്ചിന് ജനുവരി 10ന് തിരി തെളിയും

“Manju”

തൂക്കുപാലം : ശാന്തിഗിരി അശ്രമം രാമക്കൽമേട് ബ്രാഞ്ചിൽ 2021 ജനുവരി 10 ന് ഞായറാഴ്ച തിരി തെളിയും. ഇന്നലെ ചൊവ്വാഴ്ച ചേർന്ന ആശ്രമം ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഗുരു നിർദ്ദേശമനുസരിച്ചുള്ള തീരുമാനമുണ്ടായത്. അഭിവന്ദ്യ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുടെ ജന്മഗൃഹമാണ് ശാന്തിഗിരി ആശ്രമം ബ്രാഞ്ചായി മാറിയത്. കോവിഡ്  19 മാനദണ്ഡങ്ങൾ പാലിച്ച് പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി,ഓർഗനൈ സിങ് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുകയെന്നു ആശ്രമം ഓർഗനൈസിങ് സെക്രട്ടറിയുടെ ഓഫിസ് അറിയിച്ചു

Related Articles

Back to top button