InternationalLatest

നിരോധനം: യുഎസില്‍ നിന്നുളള ഫൈസര്‍ വാക്‌സിന്‍ ഓര്‍ഡര്‍ ഇറാന്‍ റദ്ദാക്കി

“Manju”

ടെഹ്‌റാൻ : ഫൈസർ വാക്‌സിനുകൾക്കായി അമേരിക്കയ്ക്ക് നൽകിയ ഓർഡർ റദ്ദാക്കി ഇറാൻ. ബ്രിട്ടണിൽ നിന്നും, അമേരിക്കയിൽ നിന്നുമുള്ള വാക്‌സിനുകൾക്ക് ഇറാൻ പരമാധികാരി അയോത്തുള്ള അലി ഖമേനി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇറാൻ സർക്കാർ ഓർഡർ റദ്ദാക്കിയത്.

1,50,000 ഡോസുകൾക്കായിരുന്നു ഇറാൻ അമേരിക്കയുമായി കരാർ ഉണ്ടാക്കിയത്. കരാർ റദ്ദാക്കിയ സാഹചര്യത്തിൽ വാക്‌സിനുകൾക്കായി ഇറാൻ റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളെ സമീപിക്കുമെന്നാണ് സൂചനകൾ.

വെള്ളിയാഴ്ച തത്സമയ ടെലിവിഷൻ പരിപാടിയിലാണ് ബ്രിട്ടൺ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വാക്‌സിനുകൾക്ക് ഖമേനി നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. ഇരു രാജ്യങ്ങളിലും നിർമ്മിക്കുന്ന വാക്‌സിൻ പൂർണ്ണമായും ഫലപ്രദമല്ല. മറ്റ് രാജ്യങ്ങളെയും മലിനമാക്കാനുള്ള ശ്രമാമാണ് രാജ്യങ്ങൾ നടത്തുന്നതെന്നും പറഞ്ഞിരുന്നു. ഫ്രാൻസുമായി ഉണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

Related Articles

Back to top button