KeralaLatest

ഇടുക്കിയിൽ 1232 പേർ നിരീക്ഷണത്തിൽ

“Manju”

ഇടുക്കി:കോവിഡ് മുക്തമായ ഇടുക്കി ജില്ലയിൽ ഇന്നലെ 95 പേരെ പുതുതായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിൽ 94 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും ആണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. അതേസമയം, വീടുകളിൽ നിരീക്ഷണത്തിലായിരുന്നവരിൽ 239 പേരുടെ നിരീക്ഷണ കാലാവധി ഇന്നലെ അവസാനിച്ചു.നിലവിൽ ജില്ലയിൽ 1220 പേർ വീടുകളിലും 12 പേർ ആശുപത്രികളിലുമായി ആകെ 1232 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്നും ഇന്നലെ 36 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുള്ളതാണ്. ഇതുൾപ്പടെ ആകെ 2480 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്നലെ 75 പേരുടെ പരിശോധനാഫലം കിട്ടി. 134 പേരുടെ പരിശോധനാഫലം ആകെ ലഭ്യമാകാനുണ്ട്.

Related Articles

Back to top button