IndiaLatest

സുവേന്ദു ബിജെപിയിലേയ്‌ക്ക്

“Manju”

കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു.. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച സുവേന്ദു ബിജെപിയിലേയ്‌ക്കെന്നാണ് സൂചനകള്‍. പശ്ചിമ ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന നേതാവായിരുന്നു സുവേന്ദു അധികാരി. സുവേന്ദുവിന്റെ മാറ്റം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നികത്തനാവാത്ത നഷ്ടം സംഭവിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പൊതുജന സ്വീകാര്യനായ സുവേന്ദുവിന്റെ വരവോടെ ബംഗാളില്‍ എന്‍.ഡി. എ. വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്യും.

Related Articles

Back to top button