KannurKeralaLatest

കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളജിലെ സ്ഥിതി ഗുരുതരം

“Manju”

രജിലേഷ് കേരിമഠത്തില്‍

കണ്ണൂര്‍: ഇന്ന് ചികിത്സയിലിരിക്കെ രണ്ടു കോവിഡ് രോഗികള്‍ മരിച്ച സാഹചര്യത്തില്‍ കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളജിലെ സ്ഥിതി ഗുരുതരമായി. കോവിഡ് ഇതര രോഗികളെ ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പറഞ്ഞു വിടേണ്ട സാഹചര്യമാണുള്ളത്. അതേ സമയം. അതീവ മാരകമായ രോഗങ്ങള്‍ക്കൊഴികെ ആരും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടിച്ചു.രണ്ടു ദിവസങ്ങളിലായി നടന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ നൂറിലേറെ പേര്‍ക്ക് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡോക്ടര്‍മാരുള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇതിനോടകം കോവിഡ് രോഗം പിടിപ്പെട്ടിട്ടുണ്ട്.

മുപ്പത്തിയെട്ട് പേര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഐ ആര്‍ സി ധ്യാനകേന്ദ്രത്തിലും രണ്ടുപേര്‍ ആയുര്‍വേദ കോളേജിലുമായിട്ടാണ് ക്വാറന്റീനി ലുള്ളത്.രോഗം കൂടുതല്‍ രൂക്ഷമായതോടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മാസ്‌ക്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് മെഡിക്കല്‍ കോളേജിനെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ്.

Related Articles

Back to top button