Latest

ഡാർവിന്റെ മോഷണം പോയ പുസ്തകങ്ങൾ തിരിച്ചുകിട്ടി

“Manju”

ലണ്ടൻ : ലോകചരിത്രം തിരുത്തിക്കുറച്ച പ്രകൃതി ശാസ്ത്രജ്ഞൻ ചാൾസ് ഡാർവിൻ ഉപയോഗിച്ച നോട്ട് ബുക്കുകൾ തിരികെ കിട്ടി. 22 വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ പുസ്തകങ്ങളാണ് തിരികെ കിട്ടിയത്. കേംബ്രിഡ്ജ് സർവ്വകലാശാല ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ബുക്ക് ഇവിടെ നിന്നും മോഷണം പോയിരുന്നു.

എന്നാൽ കഴിഞ്ഞ മാസം ഈ പുസ്തകങ്ങൾ ഏതോ ഒരു അജ്ഞാത വ്യക്തി തിരിച്ചേൽപ്പിച്ചു. ലൈബ്രേറിയന് ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ട് പിങ്ക് സമ്മാനപ്പൊതിയിലാണ് ഇത് കൊണ്ട് വെച്ചത്. പൂന്തോട്ടത്തിൽ ജോലി ചെയ്തിരുന്നയാളാണ് കണ്ടെത്തിയത്. ബ്ലൂ ബോക്‌സിൽ പൊതിഞ്ഞാണ് പുസ്തകങ്ങൾ ഉപേക്ഷിച്ചിരുന്നത്.

അന്നത്തെ കാലത്തെ നിരവധി കുറിപ്പുകൾ പുസ്തകത്തിലുണ്ട്. ഡാർവിൻ’ട്രീ ഓഫ് ലൈഫ്’ (1837) വരച്ചത് ഇതിലൊരു ബുക്കിലാണ്. ഏറെ നാളായി അന്വേഷിക്കുന്ന പുസ്തകം തിരികെ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ലൈബ്രേറിയൻ പറഞ്ഞു.

Related Articles

Back to top button