InternationalLatest

പാകിസ്താൻ മുന്നിട്ടിറങ്ങിയാൽ തീരാനേയുള്ളൂ ഇസ്രായേൽ : മതതീവ്രവാദികൾ

“Manju”

ഇസ്ലാമാബാദ് : ഇസ്രായേൽ – പലസ്തീൻ പ്രശ്നം രൂക്ഷമാകുമ്പോൾ പലസ്തീന് ഐക്യദാർഢ്യവുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു . എന്നാൽ ഇപ്പോൾ അതിനു പിന്നാലെ ഇസ്രായേലിനെ തകർക്കണമെന്നും , അതിന് പാകിസ്താൻ മുന്നിട്ടറങ്ങിയാലേ നടക്കൂവെന്നുമുള്ള പ്രചാരണങ്ങളാണ് പാകിസ്താനികൾ നടത്തുന്നത് . പാകിസ്താൻ ഒരു ആണവ രാഷ്ട്രമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നാണ് മതതീവ്രവാദികൾ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെടുന്നത് .

കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ താൻ പാകിസ്താന്റെ പ്രധാനമന്ത്രിയാണെന്ന് സ്വയം പരിചയപ്പെടുത്തി, പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു . അമേരിക്കൻ ചിന്തകനായ നോം ചോംസ്കിയുടെ ഒരു ഉദ്ധരണി ട്വീറ്റും ചെയ്തു. എന്നാൽ ആണവോർജ്ജം ഉണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്തതിൽ അസ്വസ്ഥരാണ് പാകിസ്താൻ ട്വിറ്റർ ഉപയോക്താക്കൾ .

ഇസ്രായേലിൽ മിസൈലുകൾ പ്രയോഗിക്കണമെന്നാണ് ചില പാകിസ്താനികൾ ആവശ്യപ്പെടുന്നത് . ‘ പ്രതിരോധത്തിനായി പാകിസ്താൻ വളരെയധികം പണം ചിലവഴിക്കുന്നുണ്ട് . വിവാഹങ്ങളിൽ അലങ്കാരമായി ഉപയോഗിക്കാനാണോ ഈ ആറ്റം ബോംബുകളും മിസൈലുകളും ? ഇന്ന് അൽ-അഖ്സാ പള്ളി ‘മറ്റുള്ളവരുടെ’ കൈകളിലാണ്, ഇതേ കുറിച്ച് ഓർത്ത് ഇമ്രാൻ ഖാൻ ലജ്ജിക്കണം.‘ എന്നാണ് ചിലർ ട്വീറ്റ് ചെയ്യുന്നത് .

രാജ്യം ആറ്റം ബോംബ് ഉപയോഗിക്കേണ്ടതില്ല, പലസ്തീൻ തീവ്രവാദികളെ സഹായിക്കാൻ മറ്റ് ആയുധങ്ങളും നമുക്ക് ഉണ്ടല്ലോയെന്നാണ് മറ്റ് ചിലരുടെ കമന്റ് . ഇസ്രായേലിൽ ഷഹീൻ ഉപയോഗിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു

ഇസ്രായേലിനെതിരെ ഷഹീൻ 3 മിസൈൽ ഉപയോഗിക്കണമെന്നും ചിലർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലപ്രദമായ ഫയറിംഗ് ശ്രേണി 2,500-3,000 കി. പാക്കിസ്ഥാന്റെ ലാഹോറിൽ നിന്ന് ഇസ്രായേലിന്റെ ജറുസലേമിലേക്കുള്ള ദൂരം 5,000 കിലോമീറ്ററിൽ കുറവാണ്. വെടിവയ്ക്കുകയാണെങ്കിൽ, ഷഹീൻ 3 മിസൈൽ ഇറാനിൽ എവിടെയെങ്കിലും വീഴാൻ സാധ്യതയുണ്ട്.

ലാഹോറിൽ നിന്ന് ഇസ്രായേലിലെ ജറുസലേമിലേക്കുള്ള ദൂരം 5,000 കിലോമീറ്ററിൽ കുറവാണ്. അതുകൊണ്ട് തന്നെ ലാഹോറിൽ നിന്ന് ഷഹീൻ 3 മിസൈൽ പ്രയോഗിക്കണം , അത് ഇസ്രായേലിനെ തകർത്തോളും എന്നൊക്കെയാണ് ചില ട്വീറ്റുകൾ . ചില പാകിസ്താൻ ഇമ്രാൻ ഖാനെ അപലപിക്കുക മാത്രമല്ല, എന്തെങ്കിലും ചെയ്യുക, ധൈര്യം കാണിക്കുക എന്നും പറയുന്നുണ്ട്.

22 കോടി പാകിസ്താനികളെക്കുറിച്ചാണ് ഇമ്രാൻ ഖാൻ ചിന്തിക്കുന്നതെന്നും അതിനാലാണ് വൈകാരികമായി ഒരു നടപടിയും സ്വീകരിക്കാത്തതെന്നും പറഞ്ഞ് സമാധാനപ്പെടുന്നുമുണ്ട് ചിലർ.

അതേ സമയം ലോകത്തെതന്നെ ഏറ്റവും കൂടുതല്‍ ആയുധക്കയറ്റുമതി ചെയ്യുന്ന പത്തു രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേൽ . നിർമിതബുദ്ധി ഉൾപ്പടെ ഹൈ ടെക് ആയുധങ്ങളാണ് ഇസ്രായേൽ വികസിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു രാജ്യത്തിനെ തകർക്കുന്ന കാര്യം തന്നെയാണോ പാകിസ്താനികൾ പറയുന്നതെന്നാണ് ഇന്ത്യയിലെ സോഷ്യൽ മീഡിയ ചോദിക്കുന്നത് .

Related Articles

Back to top button