KeralaLatestMalappuramThiruvananthapuramThrissur

കോവിഡ്; താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി

“Manju”

സിന്ധുമോള്‍ ആര്‍​
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്‌ആര്‍ടിസി. സ്ഥിര ജീവനക്കാര്‍ക്ക് പോലും ജോലി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ താല്‍കാലിക ജീവനക്കാരുമായി തുടരാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.6,400 പേരെയാണ് കോവിഡ് ലോക്ക് ഡൗണ്‍ നിമിത്തം കെഎസ്‌ആര്‍ടിസി ഒഴിവാക്കിയത്.
സ്ഥാപനത്തില്‍ സ്ഥിരം ജീവനക്കാര്‍ തന്നെ അധികമാണെന്ന റിപ്പോര്‍ട്ട് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാസ ശമ്ബളമായി നല്‍കേണ്ടി വന്നിരുന്ന ആറുകോടി രൂപ കൊണ്ട് സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും ആനുകൂല്യങ്ങളും നല്‍കാനാണ് മാനേജ്മെന്റ് പദ്ധതി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സൂചനകള്‍ ഉയരുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ അനുവാദം ലഭിച്ചിട്ടില്ല.ഭരണകൂടത്തിന്റെ സാമ്പത്തിക സഹായമില്ലാതെ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കാനാവില്ല എന്നതാണ് കെഎസ്‌ആര്‍ടിസിയെ പിന്നോട്ട് വലിക്കുന്നത്.

Related Articles

Back to top button