KeralaKollamLatest

കോവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇനി മുതൽ നിരീക്ഷണം ആവശ്യമില്ല

“Manju”

ശ്രീജ.എസ്

കൊല്ലം : ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ, മുമ്ബ് ലഭിച്ചിരുന്ന നിര്‍ദിഷ്ട ഓഫ് ഇനിമുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കില്ല.

കേന്ദ്ര മാര്‍ഗരേഖ പിന്തുടര്‍ന്നാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള അവധി ദിവസങ്ങളാണ്‌ ഇല്ലാതാക്കിയിട്ടുള്ളത്. ഇതിനെതിരെ കടുത്ത പ്രതിഷേധമറിയിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്.

Related Articles

Back to top button