IndiaLatest

ഇന്ത്യയില്‍ രണ്ടാം കോവിഡ് വ്യാപനത്തിന് സാധ്യതയില്ല; ആരോഗ്യ വിദഗ്ധര്‍

“Manju”

Coronavirus & COVID-19 Overview: Symptoms, Risks, Prevention, Treatment &  More

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണയുടെ രണ്ടാം തരംഗത്തിന് സാദ്ധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഒരു കോടി കവിയുകയും പുതിയ കേസുകളുടേയും മരണങ്ങളുടേയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ പകുതി മുതല്‍ രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. സെപ്റ്റംബര്‍ ആദ്യം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 93,000 കൊറോണ കേസുകളാണ്. എന്നാലിപ്പോള്‍ 25,500ല്‍ താഴെയാണ് പ്രതിദിന കണക്കുകള്‍. ഏറ്റവും മോശമായ ഘട്ടം കടന്നുപോയി. ചെറിയ തരംഗങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നും കേസുകളുടെ എണ്ണം ചെറിയ രീതിയില്‍ ഉയരാമെന്നും ഡോ. ഷാഹിദ് ജമീല്‍ ചൂണ്ടിക്കാട്ടി. ഉത്സവകാലം കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയൊരു രണ്ടാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കരുതുന്നില്ല.” – പ്രശസ്ത വൈറോളജിസ്റ്റായ ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു.

ആദ്യത്തേത് പോലെ അതിവേഗം രോഗവ്യാപനം ഉണ്ടാകില്ലെന്നും കോവിഡ് കേസുകളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കില്ലെന്നും ക്ലിനിക്കല്‍ സയന്റിസ്‌റ് ആയ ഡോ. ഗഗന്‍ദീപ് കാങ് പറയുന്നു. ഇന്ത്യയില്‍ 30-40 ശതമാനം ജനസംഖ്യ ഇപ്പോഴും കോവിഡ് -19 ബാധിച്ചിട്ടില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. കെ. അഗര്‍വാള്‍ വ്യക്തമാക്കി.

 

Related Articles

Back to top button