KeralaLatest

 ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കും

“Manju”

വ്യാജ രേഖ ചമയ്ക്കൽ; ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കും | Kerala, Latest  News, India , Asif K Yusuf IAS

ശ്രീജ.എസ്

തിരുവനന്തപുരം ; വ്യാജ വരുമാന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ആസിഫിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കി. ഐഎഎസ് നേടാന്‍ ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും.

പരീക്ഷ എഴുതുന്നതിന് തൊട്ടുമുന്‍പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴെയാകണമെന്നാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍, മൂന്നു സാമ്പത്തിക വര്‍ഷത്തിലും ആസിഫിന്റെ കുടുംബത്തിന്റെ സാമ്പത്തിക വരുമാനം ആറു ലക്ഷത്തില്‍ കൂടുതലാണെന്ന് തെളിഞ്ഞു.

നിലവില്‍ കൊല്ലം വികസന അതോറിറ്റി കമ്മിഷണറാണ് ആസിഫ് കെ യൂസഫ്. ആസിഫ് കെ. യൂസഫിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശം.

Related Articles

Back to top button