IndiaLatest

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി ഇന്ത്യ

“Manju”

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം കാഴ്ചവെച്ച്‌ രാജ്യം. സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക് അസോസിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 85,000 കോടി രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഇന്ത്യന്‍ തീരം വിട്ടത്.

രാജ്യത്ത് ഉപഭോക്തൃ ഇലക്‌ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉല്‍പ്പദനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ രാജ്യം റെക്കോര്‍ഡിട്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ ഇരട്ടിയിലധികം സ്മാര്‍ട്ട്ഫോണുകളാണ് ഇത്തവണ കയറ്റുമതി ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ 97 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ചവയാണ്. യുഎഇ, യുഎസ്, നെതര്‍ലാന്‍ഡ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി ഉയര്‍ന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന പദവിയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഒരു ലക്ഷം കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button