IndiaLatest

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമര നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കര്‍ഷകരുടെ അവകാശങ്ങള്‍ ചൂക്ഷണം ചെയ്യുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തില്‍ പറയുന്നു.

അതേസമയം, കര്‍ഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കര്‍ഷക സംഘടനകളെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ചര്‍ച്ചക്കുള്ള തിയതി നിശ്ചയിച്ച്‌ അറിയിക്കാന്‍ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button