AlappuzhaKeralaLatestUncategorized

നീതി ലഭിക്കുമെന്ന് പ്രതീക്ഷ: മഹേശന്റെ ഭാര്യ

“Manju”

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനേയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശം. കെ.കെ മഹേശന്റെ ഭാര്യയുടെ ഹര്‍ജിയില്‍ ആലപ്പുഴ സി.ജെ.എം കോടതിയാണ് മാരാരിക്കുളം പോലീസിന് നിര്‍ദേശം നല്‍കിയത്. വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയും അശോകനെ രണ്ടാം പ്രതിയാക്കിയും തുഷാറിനെ മൂന്നാം പ്രതിയാക്കിയും കേസെടുക്കാനാണ് നിര്‍ദേശം. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തി കേസെടുക്കേണ്ടത്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നീതിക്കു വേണ്ടി ഏതറ്റം വരെ പോരാടുമെന്നും മഹേശന്റെ ഭാര്യ ഉഷാദേവി പറഞ്ഞു.

 

Related Articles

Back to top button