IdukkiLatest

കുട്ടിയുടെ തലയ്ക്കടിച്ചു കൊല; കാരണം പുറത്ത്

“Manju”

ഇടുക്കി: ആനച്ചാലില്‍ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ സുനിലിന്റെ (ഷാന്‍) ലക്ഷ്യം കൂട്ടക്കൊലയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുടുംബത്തിലെ നാലുപേരെയും കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റിരുന്നു.
പുലര്‍ച്ചെ മൂന്നരയ്ക്ക് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുകയും, ചുറ്റികകൊണ്ട് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.ആറ് വയസുകാരന്റെ മാതാവ് സഫിയ ഉള്‍പ്പടെയുള്ളവരെയും മര്‍ദ്ദിച്ചു.കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് അട്ടഹസിച്ചുകൊണ്ടായിരുന്നു ആക്രമണം.
സഫിയയുടെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി.

Related Articles

Back to top button