IndiaLatest

ജമ്മുകാശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: കാശ്മീരില്‍ ആദ്യ താമര വിരഞ്ഞു; ആദ്യ സീറ്റ് ശ്രീനഗറില്‍നിന്ന്

“Manju”

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ജില്ലാ വികസന കൗണ്‍സിലെ(ഡിഡിസി) 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ശ്രീനഗറില്‍ ആദ്യ വിജയം സ്വന്തമാക്കി ബിജെപി. ശ്രീനഗര്‍ ബല്‍ഹമ പ്രദേശത്തുള്ള മണ്ഡലമായ ഖോന്‍മോഹ് രണ്ടില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥി എന്‍ജിനിയര്‍ ഐജാസ് ഹുസൈന്‍ വിജയിച്ചു. മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ ഇദ്ദേഹത്തിന്റെ വിജയം സ്ഥിരീകരിച്ചു.

കാശ്മീരില്‍ ആദ്യ താമര വിരഞ്ഞുവെന്നും മികച്ച ഭൂരിപക്ഷത്തിലാണ് വിജയമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നാലെ ഐജാസ് മുഹമ്മദിനെ അഭിനന്ദിച്ച്‌ ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ ട്വീറ്റുമെത്തി. ബിജെപി യുവജന വിഭാഗം ദേശീയ ഉപാധ്യക്ഷനാണ് ഐജാസ് ഹുസൈന്‍. കാശ്മീരില്‍ താമരവിരിയാന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി വോട്ടെടുപ്പിന് ഒരു ദിവസം മുന്‍പ് ഐജാസ് ഹുസൈന്‍ ചെയ്ത ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Back to top button