IndiaLatest

വിവാഹവാര്‍ഷികം ആഘോഷിച്ച്‌ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഭര്‍ത്താവും

“Manju”

ന്യൂഡല്‍ഹി: പത്താം വിവാഹവാര്‍ഷിക ആഘോഷിച്ച്‌ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും. ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. മരിക്കുന്നതുവരെ ജീവിതത്തില്‍ ഒന്നിച്ചുണ്ടാകണം എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ് സണ്ണി കുറിക്കുന്നത്.

ഞാന്‍ സ്നേഹിക്കുന്ന പുരുഷന് പത്താം വിവാഹവാര്‍ഷിക ആശംസകള്‍. നമ്മുടെ മരണ ​ദിവസം വരെ ഈ ജീവിതത്തില്‍ ഒന്നിച്ചു നടക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന. നിങ്ങള്‍ എന്റെ ബലമാണ്, എന്റെ ഹീറോ! ഐ ലവ് യു ബേബി- സണ്ണി ലിയോണി കുറിച്ചു. നിറയെ പൂക്കളാണ് ഡാനിയല്‍ സണ്ണിക്ക് സമ്മാനമായി നല്‍കിയത്. ബ്രേയ്സ്ലറ്റായിരുന്നു സണ്ണിയുടെ പത്താം വിവാഹവാര്‍ഷിക സമ്മാനം.

Related Articles

Back to top button