IndiaLatest

അയോധ്യ : 15 സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ ഉച്ചവരെ കേന്ദ്ര ഓഫീസുകള്‍ക്ക് അവധി

“Manju”

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോള്‍ വിവിധ സംസ്ഥാനങ്ങളും വലിയ ആഘോഷത്തിനുള്ള പദ്ധതിയിലാണ്.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്ബൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാള്‍ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും. തിനിടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്രം മാർഗ നിർദ്ദേശവും നല്‍കിയിട്ടുണ്ട്. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്കരുതെന്നാണ് മാധ്യമങ്ങള്‍ക്ക് കേന്ദ്രസർക്കാർ നല്‍കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശം നല്കി. സാമൂഹ്യമാധ്യമങ്ങള്‍ സർക്കാർ നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രത നിർദ്ദേശം നല്കിയിട്ടുണ്ട്.

അതേസമയം രാജ്യത്തുടനീളം വലിയ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സംഘപരിവാർ സംഘടനകള്‍. പ്രതിഷ്ഠ ചടങ്ങ് നടക്കുമ്ബോള്‍ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ പ്രാർത്ഥനയ്ക്കാണ് സംഘടനകള്‍ ഒരുങ്ങുന്നത്. പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജയ്ശ്രീറാം എന്നെഴുതിയ പതാകകള്‍ ബി ജെപിയും വിശ്വഹിന്ദു പരിഷത്തും വിതരണം ചെയ്യുന്നുണ്ട്. അലിഗഡിലെ വ്യാപാരികള്‍ തയ്യാറാക്കിയ നാനൂറ് കിലോ ഭാരമുള്ള പ്രതീകാത്മക പൂട്ടും താക്കോലും അയോധ്യയില്‍ എത്തിച്ചിട്ടുണ്ട്.

Related Articles

Back to top button