IndiaLatest

ഡല്‍ഹി വിമാനത്താവളം കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുങ്ങി

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: ജനുവരിയില്‍ കോവിഡ് പ്രതിരോധകുത്തിവെപ്പ് ആരംഭിക്കാനിരിക്കേ ഡല്‍ഹി വിമാനത്താവളത്തില്‍ വാക്സിന്‍ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കി.വാക്സിനടങ്ങിയ 27 ലക്ഷം ചെറിയ കുപ്പികള്‍ ശീതീകരിച്ച്‌ സൂക്ഷിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (ഡയല്‍) സി.ഇ.ഒ. വിദേഹ് കുമാര്‍ ജയ്‌പുരിയര്‍ പറഞ്ഞു. ദിവസത്തില്‍ രണ്ടുതവണകളായി 54 ലക്ഷം കോവിഡ് മരുന്നുകുപ്പികള്‍ വിതരണം ചെയ്യാനാവും.

വിമാനത്താവളങ്ങളില്‍ വാക്സിന്‍ കൈകാര്യം ചെയ്യുന്നതിന് പ്രോജക്‌ട് സഞ്ജീവനി എന്നാണ്‌ പേരിട്ടിരിക്കുന്നത്. ശീതീകരണികളുള്ള രണ്ടു കാര്‍ഗോ ടെര്‍മിനലുകള്‍ ഡല്‍ഹി വിമാനത്താവളത്തിലുണ്ട്. മൈനസ് 20 ഡിഗ്രിക്കും 25 ഡിഗ്രിക്കുമിടയില്‍ തണുപ്പ് അവിടെ നിലനിര്‍ത്താനാവും. കൂടുതല്‍ക്കാലം സൂക്ഷിച്ചുവെക്കാന്‍ ഡ്രൈ ഐസിന്റെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ട്രക്കുകള്‍ക്കു വന്നുപോകാന്‍ പ്രത്യേകം പ്രവേശനവഴികള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ജയ്‌പൂരിയര്‍ പറഞ്ഞു.

Related Articles

Back to top button