KeralaLatestMalappuram

ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തിലെ 20 വര്‍ഷത്തെ യുഡിഎഫ് കുത്തക ഭരണം അവസാനിച്ചു;

“Manju”

മലപ്പുറം: ആര്യാടന്‍ കുടുംബവും പി വി അന്‍വര്‍ എംല്‍എയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്ന സത്യത്തില്‍ നിലമ്ബുര്‍ നഗരസഭയില്‍ നടന്നത്. പക്ഷേ അതില്‍ നിയമസഭയില്‍ എങ്ങനെ ആര്യാടന്‍ കുടുംബത്തിന്റെ കുത്തക അവസാനിപ്പിച്ചോ, അതുപോലെ തന്നെ പി വി അന്‍വറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നിലമ്ബൂര്‍ നഗരസഭയിലും ഇടതുമുന്നണി ഭരണം പിടിച്ചിരിക്കയാണ്. വീട് കയറിയിറങ്ങിയും കുടുംബയോഗങ്ങള്‍ നടത്തിയും നിരന്തരം പ്രവര്‍ത്തിച്ച പി വി അന്‍വറിന്റെ വിജയമാണ് ഇതെന്നാണ് ഇടത് അണികള്‍ ചൂണ്ടിക്കാട്ടുന്നത്.
ആര്യാടന്റെ തട്ടകത്തിലെ 20വര്‍ഷത്തെ യു.ഡി.എഫ് കുത്തക ഭരണം അവസാനിച്ചു. നിലമ്ബൂര്‍ നഗരസഭ ഇനി എല്‍.ഡി.എഫ് ഭരിക്കും. 2010ലാണ് നിലമ്ബൂര്‍ പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയത്. ഇതിനു രണ്ടു തവണയും, ശേഷവും രണ്ടു തവണയും യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭ ഇത്തവണ അന്‍വര്‍ എംഎ‍ല്‍എയുടെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. ആര്യാടന്റെ കുത്തകയായിരുന്ന നിലമ്ബൂര്‍ നിയമസഭാ മണ്ഡലവും കഴിഞ്ഞ തവണ അന്‍വര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നിലമ്ബൂര്‍ നഗരസഭയും എല്‍.ഡി.എഫ് പിടിച്ചെടുത്തത്. 33ഡിവിഷനുകളാണ് നിലമ്പൂര്‍ നഗരസഭയില്‍െ 17സീറ്റുകള്‍ ഇതിനോടകം എല്‍.ഡി.എഫ് വിജയിച്ചുകഴിഞ്ഞു. ആദ്യമായി നിലമ്ബൂര്‍ നഗരസഭയില്‍ എന്‍.ഡി.എയും അക്കൗണ്ട് തുറന്നു. കോവിലകത്തുമുറി രണ്ടാം ഡിവിഷനിലാണ് എന്‍.ഡി.എ വിജയിച്ചത്.
2010ല്‍ നഗരസഭയായി ഉയര്‍ത്തിയ നിലമ്ബൂരില്‍ പ്രാഥമ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തായിരുന്നു. ശേഷം കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗം പത്മിനി ഗോപിനാഥായിരുന്ന ചെയര്‍പേഴ്‌സണ്‍. 33ഡിവിഷനുകളാണ് നിലമ്ബൂര്‍ നഗരസഭയിലുള്ളത്. ഇതില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്-16, മുസ്ലിംലീഗ്-9, സിപിഎം-ആറ്, സിപിഐ-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതില്‍ സ്വതന്ത്ര്യന്‍ ആദ്യം എല്‍.ഡി.എഫിനോട് ആഭിമുഖ്യം കാണിച്ചിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് പക്ഷത്തേക്കുപോയിരുന്നു.
മലപ്പുറം ജില്ലയിലെ പ്രധാനവകുപ്പുകളില്‍ പട്ടിക വര്‍ഗ വികസന ഓഫീസ്, വനംവകുപ്പിന്റെ കാര്യാലയങ്ങള്‍ തുടങ്ങിയവ നിലമ്ബൂര്‍ ടൗണിലാണ് സ്ഥിതിചെയ്യുന്നത്. മമ്ബാട്, ചാലിയാര്‍, ചുങ്കത്തറ, അമരമ്ബലം, കരുളായി പഞ്ചായത്തുകളാണ് അതിര്‍ത്തി പങ്കിടുന്നത്. അതേ സമയം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിലമ്ബൂര്‍ നഗരസഭയില്‍ പി.വി അന്‍വര്‍ എംഎ‍ല്‍എ വര്‍ഗീയത പറഞ്ഞ് വോട്ട്പിടിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ചു നിലമ്ബൂര്‍ നഗരസഭയിലെ വോട്ടറും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഷാജഹാന്‍ പായിമ്ബാടം അന്‍വറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലപ്പുറം കളക്ടര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ മലപ്പുറം ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെ.എസ് അഞ്ജു അന്വേഷണം ആരംഭിച്ചിരുന്നു. നിലമ്ബൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിലെ യോഗത്തില്‍ മതവും വര്‍ഗീയതയും പറഞ്ഞ് അന്‍വര്‍ വോട്ടു ചോദിക്കുന്ന പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പാണ് പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ളത്. നഗരസഭയിലെ 9-ാം ഡിവിഷന്‍ ചന്തക്കുന്നിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആബിദക്ക് വേട്ടുതേടിയായിരുന്നു എംഎ‍ല്‍എയുടെ വിവാദ പ്രസംഗം.

Related Articles

Back to top button