IndiaLatest

ദീപാവലി ആഘോഷങ്ങൾക്കായി കെജ്‌രിവാൾ ചെലവാക്കിയത് ആറുകോടി രൂപ

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ദീപാവലിയോടനുബന്ധിച്ചുനടന്ന ലക്ഷ്മിപൂജയ്ക്കായി പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത് ആറുകോടി രൂപ. ദില്ലി സര്‍ക്കാരിന്റെ ടൂറിസം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കണക്കുകള്‍ പുറത്തുവന്നത്.

പരിപാടിയുടെ ഓരോ മിനിറ്റിനും 20 ലക്ഷം രൂപ എന്ന നിരക്കില്‍ 6 കോടി രൂപ പൂജയ്ക്കായി സര്‍ക്കാര്‍ പൊടിച്ചുവെന്ന കണക്കുകളാണ് പുറത്തുവന്നത്. ലക്ഷി പൂജ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്ന് ന്യായം പറഞ്ഞാണ് ആംആദ്മി സര്‍ക്കാര്‍ കോടികള്‍ ഇതിനായി ഒഴിക്കിയത്. ലക്ഷ്മി പൂജയുടെ ലൈവ് ടെലികാസ്റ്റും അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക സമൂഹമാധ്യമഅക്കൗണ്ടുകളിലൂടെ നടത്തിയിരുന്നു.

Related Articles

Back to top button