KeralaLatest

നിപ ; 24 ഫലം കൂടി നെഗറ്റീവ്

“Manju”

നിപയിൽ വീണ്ടും ആശ്വാസം. 24 ഫലം കൂടി നെഗറ്റീവ്. ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇനി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യില്ലെന്ന വിശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നും വൈകിട്ട് അവലോകനയോഗം ചേരും.

നിപയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയത്തത് ആശ്വാസമാവുകയാണ് . ലഭിച്ച 24 പരിശോധനഫലം നെഗറ്റിവ് ആയതാണ് നിപയിലെ ഇന്നത്തെ ആശ്വാസം. 352 സാമ്പിളുകൾ ആണ് പരിശോധനക്കായി അയച്ചത്. 3 പരിശോധനഫലം കൂടി ഇനി ലഭിക്കാനുണ്ട്. പുതിയ റിസൽട്ടുകൾ നെഗറ്റീവ് ആയതാണ് ആശ്വാസമാവുന്നത്.

980 പേരാണ് സമ്പർക്ക പട്ടികയിൽ. ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയടക്കം പോസിറ്റീവ് ആയ നാല് പേരുടെയും ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ട്. ഇളവ് നൽകിയതോടെ കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുന്ന വടകര താലൂക്കിലെ ട്രഷറികൾ തുറന്ന് പ്രവർത്തനമാരംഭിച്ചു.

ഇളവ് നൽകാത്ത കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന കൺടെയ്ൻമെൻ്റ് സോണുകളിലും ഫറോഖ് മുൻസിപ്പാലിറ്റിയിലും കർശന നിയന്ത്രണം തുടരുകയാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താനായി ഇന്നും വവ്വാലുകളെ പിടികൂടും. ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. ആരാഗ്വമന്ത്രിയുടെ നേതൃത്വത്തിൽ വൈകിട്ട് അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

Related Articles

Back to top button