കോട്ടയം: കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ന് എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ 11 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.രാജന് അറിയിച്ചു.ക്ലാരമ്മ ജോസഫ് (65), സിനി (35), സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. റോഷ്നി (48), സരസമ്മ മോഹനന് (57), സോണിയ (46), അലന് (14), മാര്ട്ടിന് എന്നിവരുടെ മൃതശരീരം ഞായറാഴ്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ സൗകര്യമൊരുക്കി.
Related Articles
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തടയാന്‍ പുതിയ വകുപ്പുമായി യോഗി സര്‍ക്കാര്‍
August 18, 2020 10:21 AM
Check Also
Close
-
രാജ്യത്ത് 19 ഒമിക്രോണ്‍ കേസുകള്‍ കൂടിDecember 21, 2021 10:46 AM