KeralaLatest

ജയിലില്‍ ആഘോഷങ്ങളൊ, പ്രാര്‍ഥനകളോ ഇല്ലാതെ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും; ഇരുവരും ക്വാറന്റൈനില്‍ !

“Manju”

ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും ക്രിസ്മസ് അവധിക്കുശേഷം ഹൈകോടതിയിൽ അപ്പീൽ  നൽകും | Father Kottur and Sister Sefi will appeal to the High Court after  the Christmas holidays | Madhyamam

തിരുവനന്തപുരം: ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജയിലില്‍ ക്രിസ്മസ് ആഘോഷങ്ങളൊ പ്രത്യേക പ്രാര്‍ഥനകളോ ഒന്നുമില്ല.
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിന് ചൊവ്വാഴ്ചയാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. അന്നുതന്നെ ഇരുവരെയും ജയിലിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സിസ്റ്റര്‍ സെഫി അട്ടക്കുളങ്ങര വനിതാ ജയിലിലും ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണുള്ളത്.
ശിക്ഷാവിധി കഴിഞ്ഞ് ജയിലിലെത്തിയ ഇരുവരും നിലവില്‍ ക്വാറന്റൈനിലാണ്. കോവിഡ് നിരീക്ഷണത്തിനു ശേഷമേ മറ്റു തടവുകാര്‍ക്കൊപ്പം സെല്ലിലേക്ക് മാറ്റുകയുള്ളൂ. സിസ്റ്റര്‍ സെഫി രണ്ട് വനിതാ തടവുകാര്‍ക്കൊപ്പമാണ് നിരീക്ഷത്തിലുള്ളത്. മുന്‍പെല്ലാം ക്രിസ്മസ് ദിനത്തില്‍ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ ജയിലിനുള്ളില്‍ പ്രാര്‍ഥന സംഘടിപ്പിക്കാറുണ്ട്. ഇത്തവണ കോവിഡ് കാലമായതിനാല്‍ അതും ഉണ്ടായില്ല.
അട്ടക്കുളങ്ങര ജയിലില്‍ ഫാ. കോട്ടൂര്‍ ഒറ്റയ്ക്കാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. തടവുകാരായി ജയിലിലെത്തി ഇരുവരും ജയില്‍ വസ്ത്രങ്ങളിലാണ് സെല്ലുകളില്‍ കഴിയുന്നത്.

Related Articles

Back to top button