KeralaLatest

കൊട്ടാരക്കര ശാന്തിഗിരി ആശ്രമത്തില്‍ ഗുരുമഹിമ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

 കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ ക്യാമ്പ് നടന്നു. ആശ്രമം ബ്രാഞ്ച് ഹെഡ് ജനനി തേജസ്വി ജ്ഞാനതപസ്വി തിരിതെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒത്തൊരുമയോടെ ഏവരും ആശ്രമത്തിൽ എത്തി പ്രവർത്തിക്കണമെന്നും പുണ്യവും ഭാഗ്യവും ജീവിതാവസാനം വരെ കൊണ്ടുപോകണമെന്നും ജനനി പറഞ്ഞു. ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു. ക്യാമ്പില്‍ കുമാരി അഭിരാമി ഗുരുവാണി വായിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. സംഘടനാപ്രവർത്തനത്തെപ്പറ്റിയും ഗുരുവിന്റെ സ്നേഹവും കരുതലിനെപ്പറ്റിയും കൊട്ടാരക്കര ഏരിയ മാനേജർ ശ്രീകുമാർ റ്റി.സംസാരിച്ചു. ജീവന്റെ വളർച്ച ഗുരുവാഗ്രഹിക്കുന്നുവെന്നും ഗുരുവാക്ക് തെറ്റിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാതൃമണ്ഡലം കൊട്ടാരക്കര ഏരിയ കണ്‍വീനര്‍ അമ്പിളി രമണ്‍ ആശംസയര്‍പ്പച്ചു. കുമാരി മൈത്രേയി കൃതജ്ഞതയര്‍പ്പിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ ഗെയിമുകളിലും, കലാ പരിപാടികളിലും കുട്ടികള്‍ പങ്കെടുത്തു. വൈകിട്ട് നാല് മണിക്ക് ശേഷം വിവിധ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു.

Related Articles

Back to top button