KeralaLatestTech

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍

“Manju”

 

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 7.8% വര്‍ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2024-ന്റെ ആദ്യ പാദത്തില്‍ 20.8 ശതമാനം വിപണി വിഹിതവുമായി സാംസങ് 60.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. ഈ കാലയളവില്‍ ആപ്പിളിന്റെ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 50.1 ദശലക്ഷം മൊബൈലുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു. 2024 ആദ്യ പാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3 ശതമാനം ആയിരുന്നു. 2024 ലെ ഒന്നാം പാദത്തില്‍ വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ചതിനാല്‍ 14.1ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ഷവോമി. കഴിഞ്ഞ രണ്ട് വര്‍ഷമായുണ്ടായ വലിയ തകര്‍ച്ചയില്‍ നിന്ന് ഷവോമി ശക്തമായി തിരിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ട്രാന്‍സിയന്റെ കയറ്റുമതിയില്‍ 84.5 ശതമാനം വര്‍ദ്ധിച്ചു. കമ്പനി 28.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്. വിപണി വിഹിതം വെറും 10 ശതമാനമായിരുന്നു.

Related Articles

Back to top button