KeralaLatestThiruvananthapuram

മാസ്ക്ക് ഉപയോഗം:  മാർഗ്ഗനിർദ്ദേശംവേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

“Manju”

 

തിരുവനന്തപുരം: ജീർണിക്കാത്ത തരത്തിലുള്ള മാസ്ക്കുകൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന പശ്ചാത്തലത്തിൽ  ഏത് തരം മാസ്ക്ക് എങ്ങനെ ഉപയോഗിക്കണം എന്നത്  സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം പൊതുജനങ്ങൾക്ക് നൽകണമെന്ന ആവശ്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും  ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഒരിക്കൽ ഉപയോഗിച്ച് കളയാവുന്ന മാസ്ക്കുകൾ ഉപയോഗ ശേഷം ഗൃഹമാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയുന്നവരുണ്ട്. ഇത് തെരുവുനായകൾ കടിച്ച് രോഗ പകർച്ചക്ക് കാരണമാകും.  ഒരിക്കൽ ഉപയോഗിക്കേണ്ട മാസ്ക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം മാസ്ക്കുകൾ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നത് കാരണം ആവശ്യക്കാർ ഏറെയാണ്.   കഴുകി ഉപയോഗിക്കുന്ന മാസ്ക്കുകൾക്ക്  കൂടിയ വില നൽകേണ്ടി വരുന്നതിനാൽ ആവശ്യക്കാർ കുറവാണ്. ജീർണിക്കാത്ത തരത്തിലുള്ള മാസ്ക്കുകൾ നിരോധിക്കണം. ആവർത്തിച്ച് ഉപയോഗിക്കാവുന്ന മാസ്ക്കുകളുടെ വില കുറച്ചു വിൽക്കണമെന്ന ആവശ്യത്തിലും സർക്കാർ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വഴുതയ്ക്കാട് അജിത് കുമാർ നൽകിയ പരാതിയിലാണ് നടപടി.

Related Articles

Back to top button