KeralaLatest

എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു

“Manju”

എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു  | NIA|Kerala gold smuggling

ശ്രീജ.എസ്

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തിയിരിക്കുന്നു. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനുമാണ് ഇന്ന് രാവിലെ 11 മണിയോടെ സെക്രട്ടേറിയറ്റിലെത്തുകയുണ്ടായത്. നേരത്തേയും സി.സി. ടി.വി. ദൃശ്യങ്ങള്‍ തേടി എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ വേണമെന്ന് നേരത്തെ എന്‍.ഐ.എ. പൊതുഭരണവകുപ്പിനോട് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അതേസമയം, ഇത് പകര്‍ത്തി നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

Related Articles

Back to top button