KeralaKozhikodeLatest

കോഴിക്കോട് മലമാനിനെ വേട്ടയാടി കൊന്നു; നാല് പേര്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട് : താമരശ്ശേരിയില്‍ മലമാനിനെ വേട്ടയാടി കൊന്ന നാലംഗ സംഘം അറസ്റ്റില്‍. കേരക്കാട് സ്വദേശി റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്‌കരന്‍, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും മലമാന്‍ ഇറച്ചിയും കൊമ്പും പിടികൂടി.

താമരശ്ശേരി റേഞ്ചിലെ മട്ടിക്കുന്നിലാണ് സംഭവം. വേട്ടയാടി കൊന്ന മലമാനിനെ വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ കൊണ്ടുപോയാണ് ഇറച്ചിയാക്കിയത്. ഇവരുടെ സംഘത്തില്‍ അഞ്ച് പേര്‍ കൂടിയുള്ളതായാണ് വിവരം. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. 102 കിലോ ഇറച്ചിയാണ് ഇവരുടെ പക്കില്‍ നിന്നും പിടിച്ചെടുത്തത്.

Related Articles

Back to top button