KeralaLatest

പൊതുജനങ്ങളുമായി ഇടപെടുന്നവര്‍ അതിവേഗം വാക്‌സിന്‍ എടുക്കണം

“Manju”

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് അര്‍ഹരായവരില്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കെ.എസ്.ആര്‍.ടി.സി, ബാങ്ക് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍, വ്യാപാരമേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണം.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനാനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ദുരന്തനിവാരണവകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. മനോജ് കുമാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ജില്ലാ നോഡല്‍ ഓഫിസര്‍ അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button