KeralaLatest

മദ്യം വാങ്ങാനുള്ള ബവ് ക്യു ആപ് പുതുവൽസര തിരക്കൊഴിഞ്ഞാൽ പൂർണമായും നിര്‍ത്തലാക്കും

“Manju”

തിരുവനന്തപുരംപുതുവൽസര തിരക്കൊഴിഞ്ഞാൽ മദ്യം വാങ്ങാനുള്ള ബവ് ക്യു ആപ് പൂർണമായും നിർത്തലാക്കും. ബവ് ക്യു ആപ് ഇല്ലെങ്കിലും മദ്യം നൽകാൻ കോർപറേഷൻ ഔട്‍ലറ്റുകൾക്ക് വാക്കാൽ നിർദേശം നൽകി. എന്നാൽവാക്കാലുള്ള നിർദേശത്തിൽ മാത്രം മദ്യം നൽകാനാവില്ലെന്നു കാണിച്ച് ബവ് കോ സംഘടനകൾ സർക്കാരിനെ സമീപിച്ചു.

മദ്യം പാഴ്സലായി വിൽപന പൂർണമായു ഔട്‍ലറ്റുകളിലേക്ക് വന്നതോടെ ബവ് ക്യു ആപ് വേണ്ടെന്നു ബവ് കോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആപ്പുമായി മുന്നോട്ടു പോയാൽ ഔട്‍ലറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇതു ബാറുകാർക്ക് സഹായകരമാകുമെന്നുമാണ് ബവ് കോ വാദം. എന്നാൽ ക്രിസ്മസ്, പുതുവൽസര തിരക്ക് കൂടി കഴിഞ്ഞാൽ ആപ്പിൽ നിന്നു പിൻമാറാമെന്നാണ് സർക്കാർ തത്വത്തിൽ തീരുമാനിച്ചത്.

അതേസമയം ആപ്പില്ലെങ്കിലും മദ്യം നൽകണമെന്നാണ് ബവ് കോ ഔട്‍ലറ്റ് മാനേജർമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതോടെ പല ഔട്‍ലറ്റുകളിലും ഉപഭോക്താക്കളും ഔട്‍ലറ്റ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിലേക്കും ഇതു വഴി വെച്ചിട്ടുണ്ട്. ആപ്പ് വേണ്ടെന്നുള്ളത് രേഖാമൂലം നൽകണമെന്നാണ്
ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം

Related Articles

Back to top button