അജിത് ജി.പിള്ള
പത്തനംതിട്ട :പരിസ്ഥിതി ദിനം പ്രമാണിച്ച് കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷൻ പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തിൽ അടൂരിൽ ഉദയഗിരി അംഗൻവാടിക്ക് ടെലിവിഷൻ സമ്മാനിച്ചു . ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. സി.പി.ഐ.പത്തനംതിട്ട ജില്ല സെക്രട്ടറി A.P.ജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷൻ പത്തനംതിട്ട ജില്ല സെക്രട്ടറി വിമൽകുമാർ, പ്രസിഡന്റ് Dr.സായി പ്രസാദ്,
ട്രെഷറർ M. അനിൽ എന്നിവർ പങ്കെടുത്തു.