KeralaLatestMalappuram

എടപ്പാൾ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത് 5 പവൻ സ്വർണവും പണവും

“Manju”

പി.വി.എസ്

മലപ്പുറം :എടപ്പാളിൽ പെരുമ്പറമ്പ് മൂകാംബികാക്ഷേത്രത്തിൽ മോഷണം. അഞ്ചുപവൻ സ്വർണാഭരണവും പണവും കവർന്നു. പൊൽപ്പാക്കര പള്ളിയിൽ ദുർഗാക്ഷേത്രം, പ്രദേശത്തെ ചില വീടുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മോഷണവും മോഷണശ്രമവും നടന്നു. പൊന്നാനി പോലീസ് അന്വേഷണമാരംഭിച്ചു.

എടപ്പാൾ പൊൽപ്പാക്കര പള്ളിയിൽ ദുർഗാ ഭവഗതീക്ഷേത്രത്തിലെ ഭണ്ഡാരവും കഴിഞ്ഞദിവസം കുത്തിത്തുറന്ന് പണം കവർന്നിരുന്നു. ഇവിടെയടുത്തുള്ള ഒരു വീട്ടിൽനിന്ന് കഴിഞ്ഞദിവസം സ്വർണവും പണവും കവർന്നിരുന്നു. അംശക്കച്ചേരിയിൽ വീട്ടിൽ കാർഷെഡിൽ സൂക്ഷിച്ചിരുന്ന മോട്ടോറുകളും മിക്സിയും മോഷ്ടിച്ചതും ഏതാനും ദിവസം മുൻപായിരുന്നു.

Related Articles

Back to top button