IndiaLatest

പള്ളി തര്‍ക്കം; പ്രധാനമന്ത്രി ഇരുവിഭാഗങ്ങളുമായി കൂടുക്കാഴ്ച നടത്തി

“Manju”

ന്യൂ ഡല്‍ഹി: കേരളത്തിലെ ഓ‌ര്‍ത്തഡോക്സ് യാക്കോബായ വിഭാ​ഗങ്ങളുടെ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവിഭാഗങ്ങളുടെ നേതാക്കാന്മാരുമായി കൂടുക്കാഴ്ച നടത്തി. ഇന്ന് യാക്കോബായ വിഭാ​ഗത്തിലെ മൂന്ന് മെത്രാപൊലീത്തയുമായിട്ടാണ് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തത്. മിസോറാം ​ഗവ‌ര്‍ണ പി.എസ്. ശ്രീധരന്‍ പിള്ളയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് വിഭാ​ഗത്തിന്റെ മൂന്ന് മെത്രാപൊലീത്തമാര്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു. സഭ തര്‍ക്കത്തിലുള്ള നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് യാക്കോബായ സഭ അറിയിച്ചു. വിധിയുടെ പേരില്‍ കേരളത്തിലുള്ള വലിയ വിഭാ​ഗത്തന്റെ അവകാശത്തെ ഓര്‍ത്തഡോക്സ് വിഭാ​ഗം അവ​ഗണിക്കുകയാണെന്നും മോദിയോട് യാക്കോബായ സഭ പറഞ്ഞു.

Related Articles

Back to top button