LatestMalappuram

മലപ്പുറത്ത് കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതെന്നു പൊലീസ്; സംഭവം വിഗ്രഹ തട്ടിപ്പ്

“Manju”

മലപ്പുറം: ആറുമാസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ പന്താവൂരില്‍നിന്ന് കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പന്താവൂര്‍ കാളച്ചാല്‍ കിഴക്കെ വളപ്പില്‍ ഇര്‍ഷാദ് ഹനീഫ (25) യാണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ സുഭാഷ്, എബിന്‍ എന്നിവരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം എടപ്പാള്‍ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ മൊഴിയെന്നും ഇവിടെ തിരച്ചില്‍ ആരംഭിച്ചതായും സിഐ ബഷീര്‍ ചിറയ്ക്കല്‍ പറഞ്ഞു.

ക്ഷേത്ര പൂജാരിയായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ ഇര്‍ഷാദില്‍നിന്ന് വാങ്ങിയിരുന്നു. വിഗ്രഹത്തിന്റെ ഫൊട്ടോ കാണിച്ചാണു ഇര്‍ഷാദിനെ സുഭാഷ് വിശ്വസിപ്പിച്ചതെന്നും എന്നാല്‍ കബളിക്കപ്പെട്ടതാണെന്നു മനസിലായതോടെ തുക തിരികെ ആവശ്യപ്പെട്ടതാണു കൊലപാതകത്തിനു കാരണമായതെന്നും സിഐ പറഞ്ഞു.

Related Articles

Back to top button