InternationalLatest

ഇന്ത്യയില്‍ നിന്നും ഗോതമ്പ് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

“Manju”

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കും യുഎഇ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 13 മുതൽ നാല് മാസത്തേക്ക് യു.എ.ഇയിലെ ഫ്രീസോണുകളിൽ നിന്ന് നടത്തുന്ന എല്ലാ കയറ്റുമതികൾക്കും ഈ നടപടി ബാധകമായിരിക്കും.
ഗോതമ്പ് മാവ് ഉൾപ്പെടെ എല്ലാത്തരം ഗോതമ്പ് ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമായിരിക്കും. മെയ് 13 ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യൻ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി / പുനര്‍ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ കയറ്റുമതി ചെയ്യാനുള്ള അനുമതിക്കായി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം.
റഷ്യ-ഉക്രൈൻ സംഘർഷത്തെ തുടർന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ പശ്ചാത്തലത്തിലാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button