Uncategorized

സൌദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശനം, നിയന്ത്രണം പിന്‍വലിച്ചു.

“Manju”

റിയാദ്: സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിര്‍ത്തികളും ഇന്ന് തുറക്കും. രാവിലെ 11 മണി മുതല്‍ സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശിക്കാനാവും. ജനിതകമാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിയന്ത്രണമുണ്ട്. ഇവര്‍ സൗദിയില്‍ എത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
രണ്ട് ആഴ്ച മുമ്പാണ് അതിവേഗ വൈറസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ സൗദി അതിര്‍ത്തികള്‍ അടച്ചത്. ഇപ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറക്കുകയണ്. എന്നാല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.

Related Articles

Back to top button