Kerala

നോക്കൂകൂലി സമ്പ്രദായംപൂർണമായും തുടച്ചുനീക്കണം: ഹൈക്കോടതി

“Manju”

കൊച്ചി: സംസ്ഥാനത്ത് ഇനി നോക്കുകൂലി എന്ന വാക്ക് കേൾക്കരുതെന്ന് ഹൈക്കോടതി. കൊടിയുടെ നിറം നോക്കാതെ നോക്കുകൂലി വിഷയത്തിൽ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നോക്കുകൂലി വിഷയത്തിൽ രൂക്ഷ വിമർശനം നടത്തിയത്.

കേരളത്തിൽ ട്രേഡ് യൂണിയൻ തീവ്രവാദമാണെന്നും കോടതി നിരീക്ഷിച്ചു. തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ട് തൊഴിലാളി ബോർഡിനെയാണ് സമീപിക്കേണ്ടത്. തൊഴിൽ നിഷേധമുണ്ടായാൽ അതിനുള്ള പ്രതിവിധി അക്രമമല്ലെന്നും നോക്കൂകൂലി സമ്പ്രദായം സംസ്ഥാനത്ത് നിന്ന് പൂർണമായും തുടച്ചുനീക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ട്രേഡ് യൂണിയന് കേരളത്തിൽ തീവ്രവാദ പ്രതിച്ഛായയാണ്. സംസ്ഥാനത്തേക്ക് വരാൻ നിക്ഷേപകർ മടിക്കുന്നതിന് ഇതൊരു കാരണമാകുമെന്നും കോടതി പറഞ്ഞു.

ഐഎസ്ആർഒ ചരക്കുവാഹനത്തെ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തിൽ കേസ് വീണ്ടും പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് വാക്കുകളിൽ മാത്രം പറഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സർക്കാർ തടയണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button