Thiruvananthapuram

പരസ്യ നിരക്ക് വസൂലാക്കാൻ നിയോഗിച്ച സ്വകാര്യ പരസ്യ ഏജൻസി പ്രതിനിധികൾ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു

“Manju”

വ്യാപാരികൾ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്

കൃഷ്ണകുമാര്‍ സി

തിരുവനന്തപുരം : സ്വകാര്യ വസ്തുക്കളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ബോർഡുകൾക്ക് തിരുവനന്തപുരം നഗരസഭ ഏകപക്ഷീയമായി ചുങ്കം ചുമത്തുകയും ആയതു പിരിക്കാൻ ഗൂണ്ടാ മോഡൽ പ്രവർത്തന ശൈലിയുള്ള സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതും വഴി വ്യാപാര മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടിയുമാണ് തിരുവനന്തപുരം നഗരസഭ കൈകൊണ്ടിരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീ കമലാലയം സുകു പറഞ്ഞു. സാധാരണ ഈടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി പത്തിരട്ടിയിലധികമായുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിട നികുതിയും, വാണിജ്യ സ്ഥാപനങ്ങൾ എന്ന നിലയിൽ പത്തിരട്ടിയിലധികമായുള്ള വെള്ളക്കരവും വൈദ്യുതി ചാർജും നഗരസഭയുടെ ഉദ്യോഗസ്ഥർ തോന്നുന്ന പടി ഈടാക്കുന്ന ലൈസൻസ് ഫീസും ഒടുക്കി കച്ചവടം ചെയ്യുന്ന വ്യാപാരികൾ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾക്ക് അധിക ഫീസ് ഈടാക്കാനുള്ള നടപടികൾ വ്യാപാരികളെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് ഫീസ് പിരിക്കാൻ ഏൽപ്പിച്ച സ്വകാര്യ ഏജൻസി ജീവനക്കാർ നഗരസഭയുടെ രസീതും സീലും ഐഡന്റിറ്റി കാർഡും ഉപയോഗിച്ച് ഭീഷണിയിലൂടെ പണം പിരിക്കാൻ എത്തുന്നത് വ്യാപാരികൾ തടയുമെന്നും അദ്ദേഹം പറഞ്ഞു. തരുന്ന നോട്ടീസുകൾക്ക് വ്യാപാരികൾ പ്രതികരിക്കില്ല. തെരുവിൽ സ്ഥാപിക്കുന്ന അനധികൃത പരസ്യങ്ങൾക്കെതിരെയുള്ള കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടുള്ള നഗരസഭയുടെ നടപടിയിൽ വ്യാപാരികളുടെ പ്രത്യക്ഷ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കുമെന്നും കമലാലയം സുകു പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ്, ട്രഷറർ . നെട്ടയം മധു, നേതാക്കളായ ശ്രീ. കരമന മാധവൻ കുട്ടി, ആര്യശാല സുരേഷ്, പാപ്പനംകോട് രാജപ്പൻ, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, ജെ. ശങ്കുണ്ണി നായർ, വെഞ്ഞാറമൂട് ശശി, പോത്തൻകോട് അനിൽകുമാർ, കുടപ്പനക്കുന്ന് വിനയചന്ദ്രൻ, എസ്. മോഹൻ കുമാർ, അഹമ്മദ് കുഞ്ഞ്, സണ്ണി ജോസഫ്, ഹക്കീം കൊച്ചാലുംമൂട്, തിരുമല ശശി, ഗിൽറ്റൻ ജോസഫ്, അണ്ടൂർക്കോണം ഹൈദ്രോസ്, മുരുക്കുപുഴ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button