തിരുവനന്തപുരം : കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തുന്ന ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ദൊരൈസ്വാമി വെങ്കടേശ്വരൻ നാളെ വൈകിട്ട് 5 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിക്കും. തലസ്ഥാന നഗരിയിലെ വിവിധ ആരാധനാലയങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരുമായും അദ്ദേഹം ആശയവിനിമയം നടത്തും. ഇക്കഴിഞ്ഞ ഏപ്രില്‍ 12 നാണ് ഡോ.ഡി. വെങ്കടേശ്വരന് ശ്രീലങ്കന്‍ ഹൈക്കമ്മീഷണറായി ചുമതലയേറ്റത്. ശ്രീലങ്കയും ദക്ഷിണേന്ത്യയുമായുളള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാംസ്കാരികവും മതപരവുമായ ബന്ധങ്ങൾ കൂടി മെച്ചപ്പെടുത്തുക എന്നുളളതാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനോദ്ദേശ്യം.
Related Articles
Check Also
Close
-
ലൈഫ് മിഷന്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനം മുഖ്യമന്ത്രിJanuary 28, 2021 5:17 PM