IndiaLatest

ഇന്ന് ഭാഗിക സൂര്യഗ്രഹണം

“Manju”

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന് ദൃശ്യമാവും. യൂറോപ്പ്, പശ്ചിമേഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്കയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ സമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകള്‍ക്കൊപ്പം ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഗ്രഹണം കാണാന്‍ സാധിക്കും.

ഭാഗിക സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക.

കേരളത്തില്‍ ചിലയിടങ്ങളില്‍ ഗ്രഹണം വൈകിട്ട് 5.55ന് ശേഷം ദൃശ്യമാവും. ഡല്‍ഹിയില്‍ വൈകുന്നേരം 4.29ന് ആരംഭിച്ച്‌ 6.09ന് സൂര്യാസ്തമയത്തോടെ ഭാഗികമായി സൂര്യഗ്രഹണം അവസാനിക്കും. പരമാവധി ഗ്രഹണം 5:42നാണ് സംഭവിക്കുക. ആ സമയം സൂര്യന്റെ 24.5 ശതമാനത്തോളം ചന്ദ്രന്‍ മറയ്ക്കും.

മുംബൈയില്‍ ഗ്രഹണം വൈകുന്നേരം 4.49ന് ആരംഭിച്ച്‌ 6.09ന് അവസാനിക്കും. പരമാവധി ഗ്രഹണം വൈകുന്നേരം 5.42നായിരിക്കും. ചെന്നൈയില്‍ വൈകിട്ട് 5.14 മുതല്‍ 5.44 വരെയാണ് ഗ്രഹണം ദൃശ്യമാവുക. എന്നാല്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ഗ്രഹണം ദൃശ്യമാകില്ല. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ വൈകുന്നേരം 4.41നും 4.59നും ഇടയിലാണ് ഈ പ്രതിഭാസം. ബംഗളൂരുവില്‍, ഗ്രഹണം വൈകുന്നേരം 5.12ന് ആരംഭിച്ച്‌ 5.55ന് അവസാനിക്കും.

2027 ഓഗസ്റ്റ് രണ്ടിനാണ് ഇനി അടുത്ത സൂര്യഗ്രഹഹണം ഇന്ത്യയില്‍ ദൃശ്യമാവുകയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. ഇത് പൂര്‍ണ സൂര്യഗ്രഹണമായിരിക്കുമെങ്കിലും ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഭാഗികമായിരിക്കും.

Related Articles

Back to top button